കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് എംപ്ലോയീസ് യൂണിയൻ

Sunday 25 September 2022 11:59 PM IST

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകി ആനുകൂല്യങ്ങളും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതിനായി കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് എംപ്ലോയീസ് യൂണിയൻ 19ാം സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ അദ്ധ്യക്ഷനായ യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ഗാനകുമാർ,സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,ബോർഡ് ചെയർമാൻ എം.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.