ലയൺസ് റീജിയൺ മീറ്റ്
Monday 26 September 2022 12:10 AM IST
കാഞ്ഞങ്ങാട്: ലയൺസ് ക്ലബ്ബുകളുടെ റീജിയൺ കോൺഫറൻസും സോൺ അഡ്വൈസറി മീറ്റിംഗും ചെയർമാൻ കെ. ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഡിസ്ട്രിക്ട് സെക്രട്ടറി ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. ചീഫ് കോർഡിനേറ്റർ കെ. ഗോപി, സോൺ ചെയർമാന്മാരായ നവീൻകുമാർ, സുരേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. കോളിച്ചാൽ, കാഞ്ഞങ്ങാട്, പടന്നക്കാട്, നീലേശ്വരം നോർത്ത്, കരിവെള്ളൂർ, നീലേശ്വരം, തൃക്കരിപ്പൂർ, ചെറുവത്തൂർ, ചീമേനി, ചോയ്യംകോട് എന്നീ 10 ലയൺസ് ക്ലബ്ബിലെ പ്രസിഡന്റ്, സെകട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്. പ്രവർത്തനവർഷത്തെ കഴിഞ്ഞ 3 മാസം നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത യോഗം കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ആഹ്വാനം ചെയ്തു. വി. സജിത്ത് സ്വാഗതവും പി. ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.