അനുമോദനവും സ്വീകരണവും

Monday 26 September 2022 12:13 AM IST

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേർഴ്സ് യൂണിയൻ കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദന യോഗവും സ്വീകരണവും ഒരുക്കി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയിലെ തൊഴിലാളികളുടെ മക്കൾക്ക് എ.സി.സതീഷ് ചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റും കെ.എസ്.ടി.ഡബ്ല്യു.യു ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.വി. പദ്മനാഭന് സ്വീകരണവും നൽകി. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ. സന്തോഷ് അദ്ധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി ബിജു ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണ കുറുപ്പ് സംസാരിച്ചു. പി. ശ്രീനിവാസ് സ്വാഗതവും കെ.വി. നാരായണൻ നന്ദിയും പറഞ്ഞു.