സുന്നി ജമാ അത്തിന്റേത് മഹത് പാരമ്പര്യം
Monday 26 September 2022 12:17 AM IST
തിരൂരങ്ങാടി : ലോകത്ത് ഇസ്ലാമിന്റെ പേരിൽ പല പ്രസ്ഥാനങ്ങളും ഉണ്ടെങ്കിലും അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയിലേക്ക് കണ്ണി മുറിയാതെ ചെന്നെത്തുന്ന മഹിതമായ പാരമ്പ്യരം സുന്നത്ത് ജമാഅത്തിന് മാത്രമാണെന്ന് സമസ്ത സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം പ്രസ്താവിച്ചു. കുണ്ടൂർ ഉറൂസിന്റെ ഭാഗമായി നടന്ന പ്രാസ്ഥാനിക സമ്മേളനത്തിൽ 'ഉമ്മതുൻ വസ്വത് ' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.ഊരകം അബ്ദുർ റഹ് മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.