ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു
Monday 26 September 2022 12:23 AM IST
മലപ്പുറം: ജില്ലയിൽ 2000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് ഡി.വൈ.എഫ്.ഐ ലഹരിക്കെതിരെ ജനകീയ കവചം കാമ്പെയിനിന്റെ ഭാഗമായായായിരുന്നു ഇത്. ജില്ലയിലെ 186 മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ സദസുകൾ വിളിച്ച് ചേർത്ത് ജാഗ്രതാ സമിതികൾ രൂപീകരിച്ചിരിന്നു.. ഇതിന്റെ തുടർച്ചയായാണ് ഇന്ന് യൂണിറ്റ് കേന്ദ്രങ്ങളിൽ ഈ പരിപാടി സംഘടിപ്പിച്ചത് . ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി. ഷബീർ മൂത്തേടം യൂണിറ്റിൽ പരിപാടി ഉദ്ഘാടനം ചെയ്തു.