റീഡേഴ്സ് ക്ളബ്ബ് രൂപവത്കരിച്ചു
Monday 26 September 2022 12:35 AM IST
വേങ്ങര : എസ്.വൈ.എസ് വേങ്ങര സോൺ സാംസ്കാരികം ഡയറക്ടറേറ്റിനു കീഴിൽ 'വായനശാല റീഡേഴ്സ് ക്ലബ്' രൂപീകരിച്ചു. എം പി മുഹിയുദ്ദീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. ഹസ്സൻ സഖാഫി വേങ്ങര, പി എ നസീർ സഖാഫി, കെ എ റഷീദ്, ജലീൽ കല്ലേങ്ങൽപടി, ഫൈറൂസ് സംസാരിച്ചു. സൽമാൻ ഊരകം, ശക്കീർ സഖാഫി കോട്ടുമല, ശബീറലി നഈമി, ജംഷീദ്, ഫസ്ലു റഹ്മാൻ ചേറൂർ എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു.