മലബാർ ക്യാപ്ടൻ

Monday 26 September 2022 12:52 AM IST
aaryadan mohammed

മലപ്പുറം: നിലമ്പൂർ മാനവേദൻ ഹൈസ്‌ക്കൂളിൽ ഫുട്ബാൾ ടീം ക്യാപ്ടനായിരുന്ന ആര്യാടൻ മുഹമ്മദ് കോൺഗ്രസിന്റെ കളത്തിലും എക്കാലത്തും നിറഞ്ഞു നിന്നു. പതിനേഴ് വയസുള്ളപ്പോൾ

1952ലെ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ വിദ്യാർ‌ത്ഥി നേതാവായി പ്രചാരണ രംഗത്ത് സജീവ സാന്നിദ്ധ്യമായി. 1956ൽ വണ്ടൂർ ഫർക്ക (നിയോജക മണ്ഡലം) കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി. പിന്നീട് തൊഴിലാളി സംഘടനാ രംഗത്തായി ശ്രദ്ധ.

1958ൽ കെ.പി.സി.സി അംഗവും ഇതേവർഷം അവിഭക്ത കോഴിക്കോട് ഡി.സി.സിയിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായി. പിന്നീട് കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറിയായി. 1969ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തോടെ പ്രഥമ ഡി.സി.സി പ്രസിഡന്റായി. 11 വർഷം ഈ സ്ഥാനത്ത് തുടർന്നു. 1978ൽ കെ.പി.സി.സി സെക്രട്ടറിയായി. 13 വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി.

1965ലും 1967ലും നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.എം നേതാവ് കെ.കുഞ്ഞാലിയോട് പരാജയപ്പെട്ടു. 1969 ജൂലായിൽ കുഞ്ഞാലി വധക്കേസിൽ പ്രതിയായി ജയിൽവാസം. ഹൈക്കോടതി കുറ്റവിമുക്തനാക്കി.

Advertisement
Advertisement