ഭിന്നശേഷി സംവരണം; സർക്കാർ നിയമനിർമ്മാണം നടത്തണം

Monday 26 September 2022 1:13 AM IST
പ്രൈവറ്റ് (എയ്ഡഡ്)സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന മാനേജർമാരുടെ ജില്ലാ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഭിന്നശേഷി സംവരണപ്രശ്നം പരിഹരിക്കാൻ എയ്ഡഡ് സ്കൂളുകളിലെ നിയമന നിരോധനം പിൻവലിച്ച് അടിയന്തരമായി സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് പ്രൈവറ്റ് (എയ്ഡഡ് )സ്കൂൾ മാനേജേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മാനേജർമാരുടെ ജില്ലാ സംഗമം ആവശ്യപ്പെട്ടു. കോടതി വിധികളും സർക്കാർ നിയമനിർമ്മാണം നടത്താത്തതും പ്രശ്നം സങ്കീർണമാക്കിയിരിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.വി. ഉല്ലാസ് രാജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പ്രകാശ് കുമാർ, അനിൽ തടിക്കാട്, ജില്ലാ ഭാരവാഹികളായ എച്ച്. അബ്ദുൾ ഷെരിഫ്, ജി. ഗിരീഷ് കുമാർ, പി. തങ്കച്ചൻ, കെ.ബി. ലക്ഷ്മി കൃഷ്ണ, മാമ്മൻ തോമസ്, വി.കെ. രാജീവ്, എ.എൽ. ഫിഹാബ് എന്നിവർ സംസാരിച്ചു.