വൊക്കേഷണൽ ഹയർസെക്കൻഡറി: ജില്ലയിൽ 490 ഒഴിവുകൾ, നാളെ വരെ അപേക്ഷിക്കാം

Monday 26 September 2022 1:19 AM IST

കൊല്ലം: വൊക്കേഷണൽ ഹയർസെക്കൻഡറി അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനത്തിനായി നാളെ വൈകിട്ട് 4 വരെ അപേക്ഷിക്കാം. ജില്ലയിൽ 155 സ്‌കൂളുകളിലായി 490 ഒഴിവുകളുണ്ട്. സ്‌കൂൾ, കോഴ്സ് വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും അപേക്ഷ പുതുക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

അപേക്ഷ നൽകാൻ

 www.admission.dge.kerala.gov.in വെബ്സൈറ്റിൽ അഡ്മിഷൻ പേജിൽ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകണം

 മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ എഡിറ്റ്, റിന്യൂ ലിങ്കിലൂടെ പുതിയ ഓപ്‌ഷൻ നൽകണം

 അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് അഡ്മിഷൻ സമയത്ത് സ്‌കൂളിൽ ഹാജരാക്കണം

 വേക്കൻസി കണക്കിലെടുക്കാതെ ആവശ്യമുള്ള സ്‌കൂളിലേക്കും കോഴ്‌സിലേക്കും അപേക്ഷിക്കാം

 മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയവരുടെ അപേക്ഷ പരിഗണിക്കില്ല

കാറ്റഗറി രേഖപ്പെടുത്തുമ്പോൾ...

 എസ്.എസ്.എൽ.സി ബുക്കിലെ എല്ലാ കാറ്റഗറികളും അതുപോലെ പകർത്തരുത്

 സംവരാണാനുകൂല്യങ്ങൾ ഉള്ളതിനാൽ ജാതി പ്രത്യേക കാറ്റഗറിയായി രേഖപ്പെടുത്തണം

 ഓരോ ജാതിയുടെയും കാറ്റഗറികൾ പ്രോസ്പക്ടസിൽ നിന്ന് മനസിലാക്കണം

ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചാൽ...

 www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി പരിശോധിക്കാം

 പുതുതായി അലോട്ട്‌​മെന്റ് ലഭിച്ച സ്​കൂൾ, കോഴ്‌​സിലേക്ക് നാളെ ഉച്ചയ്ക്ക് 2ന് മുമ്പ് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവരുടെ അഡ്മിഷൻ റദ്ദാകും  പ്രവേശനം ലഭിച്ച സ്​കൂളിൽത്തന്നെ മ​റ്റൊരു കോഴ്‌​സിലേക്ക് മാ​റ്റം ലഭിച്ചവർ അടയ്‌​ക്കേണ്ട അധിക ഫീസ് മാത്രം നൽകിയാൽ മതി  ഒരേ കോഴ്‌​സിൽ തന്നെ സ്​കൂൾ മാ​റ്റം ലഭിച്ചവരും മറ്റൊരു കോഴ്‌സിൽ സ്‌കൂൾ മാറ്റം ലഭിച്ചവരും റവന്യു വിഹിതം ഒഴികെ മുഴുവൻ ഫീസും പുതുതായി അടയ്ക്കണം.