വിദ്യാഭ്യാസ അവാർഡ് ദാനം
Monday 26 September 2022 1:24 AM IST
കൊല്ലം: പട്ടത്താനം ദർശന നഗർ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. സമാപന സമ്മേളനം കൊല്ലം അഡീഷണൽ എസ്.പി ഉമ്മൻ കോശി ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് ബൈജു.എസ് പട്ടത്താനം അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ഗോപാലപിള്ള, ട്രഷറർ ഡി. പ്രസന്നൻ, ജി. പങ്കജാക്ഷൻ പിള്ള, ആർ. മഹേശൻ, പി. ചന്ദ്രികാദേവി, കെ. തങ്കമണി, ജയപാലൻ, അഡ്വ. ജോ.എൽ. ജോൺ, കെ. സതീഭായി, അഡ്വ. എസ്. രാധാകൃഷ്ണൻ, ഷൈജ സന്തോഷ്, എസ്. നിർമ്മല, ഹെർബർട്ട് ആന്റണി, ജയശ്രീ വാര്യർ, എസ്. മിനി, ടി. ഷീല, എസ്. രാജു, ജ്യോതി, മിനി രാജീവൻ, വിജയകുമാർ എന്നിവർ സംസാരിച്ചു.