കെ.എസ്.എസ്.പി.യു കുടുംബമേള
Monday 26 September 2022 1:55 AM IST
പാലക്കാട്: കെ.എസ്.എസ്.പി.യു പെരുങ്ങോട്ടുകുറുശ്ശി യൂണിറ്റ് കുടുംബമേള ജില്ലാ പഞ്ചായത്ത് മെമ്പർ അഭിലാഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.മേഹനകൃഷ്ണൻ അദ്ധ്യക്ഷനായി. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ അനുമോൾ, ഗുണ്ടൂരിൽ നടന്ന ദേശീയ അത്‌ലറ്റിക്സിൽ റിലേയിൽ സ്വർണമെഡൽ നേടിയ കെ.ആർ. റിജിത്ത്, മലയാള സാഹിത്യരചനയിൽ എ.പി. അപ്പൻ അവാർഡ് നേടിയ സരസ്വതിയേയും മൊമെന്റോ നൽകി ആദരിച്ചു. രാജൻ,, ടി.കെ. രാധാകൃഷ്ണൻ,പ്രഭാകരൻ, പീതാംബരൻ, വി.എസ്. സുരേന്ദ്രനാഥൻ തുടങ്ങിയവർ സംസാരിച്ചു.