എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ധർണ

Monday 26 September 2022 2:00 AM IST

പരവൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ധർണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ. സേതുമാധവൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് റീജ അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി ഗണേഷ്, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ശ്രീദേവിയമ്മ, സുജീന്ദ്ര ബാബു, ജയലാൽ ഉണ്ണിത്താൻ, ഉല്ലാസ് കൃഷ്ണൻ, യാക്കൂബ്, രജനീഷ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഗിരീശൻ, പി.എൻ. രാധാകൃഷ്ണൻ, അജയകുമാർ, സജില എന്നിവർ നേതൃത്വം നൽകി.