'സല്യൂട്ടിംഗ് ദി സൈലന്റ് വർക്കർ' പുരസ്‌കാരം സമ്മാനിച്ചു
Monday 26 September 2022 2:01 AM IST
ശ്രീകൃഷ്ണപുരം: നിശ്ശബ്ദ സേവനത്തിനുള്ള ലയൺസ് ക്ലബ് നൽകുന്ന 'സല്യൂട്ടിംഗ് ദി സൈലന്റ് വർക്കർ' പുരസ്‌കാരത്തിന് ശ്രീകൃഷ്ണപുരം നിവാസികളായ ശശി കുമാറിനെയും അനൂപയേയും തിരഞ്ഞെടുത്തു. 22 വർഷമായി സെന്റ് ഡൊമനിക്ക് സ്‌കൂളിലെ ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരികയാണ് ശശികുമാർ. ഇതേ സ്‌കൂളിലെ ജോലിക്കാരിയാണ് അനൂപയും. ലയൺസ് ക്ലബ് പ്രസിഡന്റ് അരുൺ രവി പുരസ്‌കാരം കൈമാറി. സെന്റ് ഡൊമനിക്ക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഒ.പി. ജോയ്സി അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ഭാസ്‌കർ പെരുമ്പിലാവിൽ, വൈസ് പ്രസിഡന്റ് മണികണ്ഠൻ മീത്തിൽ പങ്കെടുത്തു.