ലോക വയോജന ദിനാഘോഷം
Monday 26 September 2022 2:03 AM IST
ചാത്തന്നൂർ: ഒക്ടോബർ 1ന് രാവിലെ 10ന് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പകൽ വീട്ടിൽ ലോക വയോജന ദിനാഘോഷവും സീനിയർ സിറ്റിസൺ യൂണിയൻ വാർഷിക പൊതുയോഗവും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു ഉദ്ഘാടനം ചെയ്യും. സീനിയർ സിറ്റിസൺസ് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ വിജയനാഥ് അദ്ധ്യക്ഷനാകും. ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാർ മുതിർന്നവരെ പൊന്നാടയണിയിച്ച് ആദരിക്കും. സി.ഡി.പി.ഒ എൽ.രഞ്ജിനി മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, ഇത്തിക്കര ബ്ലോക്ക് മെമ്പർ സിനി അജയൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്.എസ്. ധനലക്ഷ്മി, അങ്കണവാടി വർക്കർ ജി.മഞ്ജുഷ, സെക്രട്ടറി ജി.ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.