ദേശീയ ഗെയിംസ്: സ്വർണ്ണ പ്രതീക്ഷയുമായി ഖോ-ഖോ ടീമുകൾ നാളെ പുറപ്പെടും.

Monday 26 September 2022 4:04 AM IST

തിരുവനന്തപുരം: ഗുജറാത്തിൽ നടക്കുന്ന 36 ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കേരള പുരുഷ,​ വനിതാ ഖോ-ഖോ ടീമുകൾ നാളെ പുറപ്പെടും.

രണ്ടു ടീമുകളും തിരൂർ നിറമരുതൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ 40 ദിവസം പരിശീലനം നടത്തിയിരുന്നു. വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത 15വീതം പുരുഷ വനിതാ ടീമംഗങ്ങളാണുള്ളത്. ഇന്ത്യൻ റെയിൽവേ താരം എസ്. ശ്രീജേഷാണ് പുരുഷ ടീം ക്യാപ്ടൻ . എയർപ്പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ താരം കലൈവാണിയാണ് വനിതാ ടീമിനെ നയിക്കുന്നത്. രണ്ടു ടീമും കഴിഞ്ഞ ദേശീയ ഗെയിംസിൽ ഖോ-ഖോ യിൽ പുരുഷ വനിതാ മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പുരുഷ വിഭാഗം കോച്ച് മുഹമ്മദ് ആഷിക്കും അസിസ്റ്റന്റ് കോച്ച് അനൂപ് നായരുമാണ്. കെ.ടി. സജിത്താണ് ടീം മാനേജർ. ആർ.ഷോബിയാണ് വനിതാ വിഭാഗം കോച്ച്. അസി. കോച്ച് എ.രാഹുലും ആർ. രാധിക ടീം മാനേജറുമാണ്.

പുരുഷ ടീം മറ്റ് അംഗങ്ങൾ: അരുൺ,​ നിഖിൽ,​ ശ്രീബിൻ,​ സിബിൻ,​ അഭിഷേക്,​ മിഥുൻ,​ നിഖിൽരാജ്,​ ശ്യാംജിത്ത്,​ അതുൽവേണു,​ ആദിൽ,​ അജിത്ത്,​ അഭിറാം,​ മഹേഷ്,​ അർജ്ജുൻ. വനിതാ ടീം- ഷിജിത,​ ആര്യ,​ വർഷ,​ ആദിത്യ,​ ശിൽപ്പ,​ അന്നറോസ്,​ രവീണ,​ പ്രീത,​ ഫാത്തിമ,​ ശ്രീലക്ഷ്മി,​ അഖില,​ ആർഷ,​ രേവതി കൃഷ്ണ,​ അയിഷ ഫിദ.രണ്ടു ടീമുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കേരള ഖോ-ഖോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.രാധാകൃഷ്ണൻ നായർ പറഞ്ഞു.