പോർച്ചുഗലിന് തകർപ്പൻ ജയം,​ സ്പെയിന് സ്വിസ് ഷോക്ക്

Monday 26 September 2022 4:09 AM IST

പ്രാഗ്: നേഷൻസ് ലീഗിൽ പോർച്ചുഗൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തരിപ്പണമാക്കി. ഡിയാഗോ ഡാലോട്ട് ഇരട്ട ഗോൾ നേടിയപ്പോൾ ബ്രൂണോ ഫെർണാണ്ടസ്,​ ഡിയഗോ ജോട്ട എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിനെ സ്വിറ്റ്‌സർസലൻഡ് 2-1ന് വീഴ്ത്തി.