സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണ്ടത് ഈ നാളുകാർക്ക്, ദേഷ്യം നിയന്ത്രിക്കാനും കാര്യമായി ശ്രദ്ധിക്കണം

Monday 26 September 2022 3:44 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്തംബർ 27 - 1198 കന്നി 11 ചൊവ്വാഴ്ച. പുലർച്ചെ 6 മണി 15 മിനിറ്റ് 54 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം

അശ്വതി: വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം, ക്രയവിക്രയങ്ങളിൽ നേട്ടം,വാഹനഭാഗ്യം. സ്ത്രീകൾ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും, നേത്ര രോഗം വരാതെ നോക്കണം.

ഭരണി: പ്രണയസാഫല്യം, ധനപരമായി ഉയർച്ച, വിദ്യാ വിജയം, കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ. ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും.

കാർത്തിക: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല, കുടുംബസുഖം കിട്ടില്ല. ചിലസംഗതികളിൽ തീരുമാനമെടുക്കാൻ പാടുപെടും.

രോഹിണി: ധനപ്രാപ്തി, ജോലി ലഭ്യത, സുഖ സൗകര്യങ്ങൾ, പുതിയസംരഭങ്ങൾ തുടങ്ങും . ആരോഗ്യ കാര്യത്തിൽ കൂടുതൽ താല്‍പര്യം കാണിക്കും, ഇഷ്ട ഭക്ഷണങ്ങൾ ലഭിക്കും.

മകയിരം: കലഹങ്ങൾ, സ്ത്രീകൾ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വർദ്ധിക്കും. സഹായിക്കാമെന്ന് ഏറ്റിരുന്നവർ വാക്ക് മാറ്റിപ്പറയും, കൃഷിയിടത്തിൽ നാശത്തിന് സാദ്ധ്യത.

തിരുവാതിര: കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും.കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും.

പുണർതം: താമസസ്ഥലം മാറിപ്പോകേണ്ടി വരും, ജോലി നഷ്ടം, യാത്രയിൽ ധന നഷ്ടം, വ്യവഹാരങ്ങളിൽ പരാജയ ഭീതി. തർക്കങ്ങളിൽ പരിഹാരത്തിനായി കാലതാമസം നേരിടും.

പൂയം: നേട്ടത്തിനായി കഠിന പരിശ്രമം വേണ്ടിവരും, കലാരംഗത്തുള്ളവർക്ക് നേട്ടം, ആരോഗ്യപരമായി നല്ലസമയം. സൗന്ദര്യ വസ്തുക്കൾക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും.

ആയില്യം: ദാമ്പത്യ വിഷയങ്ങളിൽ സുഖം, ശത്രുക്കൾ നിഷ്പ്രഭാരാകും, വിജയം,പ്രശസ്തി എന്നിവ ലഭിക്കും. തൊഴിൽ സ്ഥാപനത്തിൽ ഉന്നത സ്ഥാനം ലഭിക്കും.

മകം: സന്താനഭാഗ്യം, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും,സന്തോഷം നിറഞ്ഞ സമയം. പരാജയത്തിൽ നിരാശപ്പെടാതെ വിജയം വരെ പ്രവർത്തിക്കുന്ന കൂട്ടർ ആണ്.

പൂരം: വിവാദങ്ങളിൽ‍ വിജയവും,രോഗശാന്തിയും, ബിസിനസിൽ നേട്ടവും ഉണ്ടാവും, ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും, ഉല്ലാസ യാത്രകൾക്ക് തയ്യാറാകും.

ഉത്രം: ഭർതൃ സ്നേഹംനിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവൃത്തികളും, വിശേഷമായ ആഹാരം ലഭിക്കും. ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന സമയം, ചതിയിൽ പെടാതെ സൂക്ഷിക്കണം.

അത്തം: വിദേശവാസം ഗുണം ചെയ്യും ,ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും. ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും.

ചിത്തിര: മനോദുരിതത്തിൽ‍ നിന്നും മോചനം, കുടുംബത്തിൽ സമാധാനം കളിയാടും, സാമ്പത്തികമായി നേട്ടം. തന്നെക്കാൾ വിദ്യാഭ്യസമുള്ളവർക്ക് പോലും മാർഗദർശിയാകും.

ചോതി: സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങൾ അനുകൂലമാകും, പ്രവർത്തന വിജയം. മനസിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും.

വിശാഖം: സ്ത്രീകൾക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളിൽ നേട്ടം, വിദ്യാർത്ഥികൾക്ക് നല്ലസമയം. രോഗങ്ങൾക്ക് ആശ്വാസം കിട്ടും,നഷ്ടപെട്ടെന്നു കരുതിയവ തിരികെ ലഭിക്കും.

അനിഴം: കലാരംഗത്ത് വിജയം, സുഹൃത്തുക്കൾ വർദ്ധിക്കും, ക്ഷേത്ര ദർശനം നടത്തും, ജോലിസ്ഥലത്ത് ആനുകൂല്യം. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും.

കേട്ട: ആഡംബര പ്രിയം കാണിക്കും, സുഖാനുഭവങ്ങൾ, ആരോഗ്യപരിപാലനം നടത്തും, ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

മൂലം: നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയർക്കും, ധന നഷ്ടം. കുടുംബകലഹം. സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും, വിഷാദം വരാതെ നോക്കണം.

പൂരാടം: വിവാഹ ജീവിതത്തിൽ കല്ലുകടി, ദുഷിച്ച ദിവസം, യാത്ര മാറ്റി വയ്ക്കുക. ദുർവാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതൽ അവശ്യം ഉള്ള സമയം.

ഉത്രാടം: പിതൃബന്ധുക്കളിൽ‍ നിന്നും വിഷമാനുഭവങ്ങൾ, ശത്രുക്കളുടെ പദ്ധതികൾ മുൻകൂട്ടി അറിഞ്ഞു പ്രവർത്തിക്കണം.

തിരുവോണം: ധനസമ്പാദനം, കലാപരമായ കാര്യങ്ങളിൽ നേട്ടം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും.

അവിട്ടം: സുഹൃത്തുകൾ മുഖേന അംഗീകാരം, നിഗൂഡ ശാസ്ത്രങ്ങളിൽ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി.

ചതയം: ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്ത ബോധം കാണിക്കും, പലരും സഹായത്തിനെത്തും.

പൂരുരുട്ടാതി: ദാമ്പത്യം സമധാനപൂർണം,ആരോഗ്യം, മനസുഖം എന്നിവ കിട്ടും, ധനലാഭം, സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും അനുകൂല നിലപാട്.

ഉത്തൃട്ടാതി: സുഖാനുഭവങ്ങൾ,പ്രമോഷൻ ലഭിക്കും, രോഗശമനം, പ്രണയ പുരോഗതി. പരീക്ഷാ വിജയം.

രേവതി: ദമ്പതികൾ‍ തമ്മിൽ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകൾമ്മങ്ങളിൽ പങ്കെടുക്കും.

Advertisement
Advertisement