കാനപണി തുടങ്ങിയപ്പോൾ റോഡ് പാതിയായി!

Tuesday 27 September 2022 3:50 AM IST

ഫോർട്ടുകൊച്ചി: പൊലീസ് സ്റ്റേഷൻ മുതൽ വെളിവരെയുള്ള 50 അടി റോഡ് കാന നിർമ്മാണത്തോടെ 20 അടിയായി ഒതുങ്ങിയതോടെ ജനങ്ങൾ നേരിടുന്നത് കടുത്ത യാത്രാദുരിതം. ഞാലിപ്പറമ്പ്, ചിരട്ടപ്പാലം,​ പട്ടാളം, അമരാവതി, വെളി ഗ്രൗണ്ട് റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്.

കാനകളുടെ നിർമ്മാണം ഇപ്പോഴും നടക്കുന്നു. ബസ് റൂട്ട് ആയതിനാൽ ഇവിടെ വലിയ അപകടസാദ്ധ്യതയ്ക്കും ഇതു വഴിവച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കരാറുകാരുടെ അപ്രായോഗികമായ ഇത്തരം വികസന പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ കോടതിയും മേയറും ഇടപെടണമെന്നും അന്വേഷണം വേണമെന്നും പൊതുപ്രവർത്തകൻ കെ.എ. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.

Advertisement
Advertisement