വെള്ളിയാർ പുഴ സന്ദർശിച്ച് വട്ടമണ്ണപ്പുറം സ്‌കൂൾ വിദ്യാർത്ഥികൾ

Tuesday 27 September 2022 12:31 AM IST

അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിന്റെ നേതൃത്വത്തിൽ ലോക പുഴ ദിനത്തോടനുബന്ധിച്ച് വെള്ളിയാർ പുഴ സന്ദർശനം നടത്തി. ജലം നമ്മുടെ ജീവന്റെ സ്രോതസാണെന്നും ഏത് സാഹചര്യത്തിലും മനുഷ്യന് അതിജീവിക്കാൻ വെള്ളം ആവശ്യമാണെന്നും മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന്റെ മുഖ്യഘടകമാണ് വെള്ളം. പുഴകളെ ജീവന്റെ സംരക്ഷകരാക്കി മാറ്റാമെന്നും പുഴകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനും വേണ്ടിയാണ് സെപ്തംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ച പുഴ ദിനമായി ആചരിക്കുന്നത്. പുഴയോരത്ത് വെച്ച് നടന്ന പരിപാടി പരിസ്ഥിതി പ്രവർത്തകനും കവിയുമായ മധു അലനല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ സി.ടി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ആർ.സി ട്രെയിനർ പി.എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സി ട്രെയിനർ പി.സുകുമാരൻ , സി.ആർ.സി കോഡിനേറ്റർ ഇ.ആർ.അലി, ഷഹനീർ ബാബു അലനല്ലൂർ എന്നിവർ മുഖ്യാതിഥികളായി. മുൻ പഞ്ചായത്തംഗം സി.മുഹമ്മദാലി, അദ്ധ്യാപകരായ കെ.എം.ഷാഹിന തുടങ്ങിയവ‌ സംസാരിച്ചു.

Advertisement
Advertisement