ബ്ളാസ്റ്റേഴ്സിന് പുതിയ യാത്രാ പങ്കാളി

Tuesday 27 September 2022 3:57 AM IST

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ളബ്ബിന്റെ ഔദ്യോഗിക യാത്രാ പങ്കാളിയായി ക്ലബ്ബ് ഡബ്ല്യു നിയമിതരായി. കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ്ബ് ഡബ്ല്യു പ്രകാശനം ചെയ്തു. താരങ്ങളായ ഏഡ്രിയാൻ ലൂണയും വിക്ടർ മോംഗിലും പങ്കെടുത്തു.

വീഡു ഹോളിഡേയ്‌സിനാണ് ക്ലബ്ബ് ഡബ്ല്യു എന്ന പേരിൽ പ്രവർത്തിക്കുക. കേരള ബ്ളാസ്റ്റേഴ്സുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് വീഡു ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരവിന്ദ് ശങ്കർ പറഞ്ഞു. ക്ളബ്ബ് ഡബ്ല്യുവുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്ബ് സഹ ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു.

Advertisement
Advertisement