അങ്കണവാടിപുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം

Tuesday 27 September 2022 12:20 AM IST

അടൂർ: കടമ്പനാട് പഞ്ചായത്തിലെ മണ്ണടി മുല്ലവേലി അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 10ലക്ഷം രൂപ അനുവദിച്ചു. അങ്കണവാടിക്ക് പുതിയ കെട്ടിടം വേണം എന്ന പ്രദേശവാസികളുടെ അഭ്യർത്ഥന പരിഗണിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. നിർമ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ഷിബു അദ്ധ്യക്ഷനായിരുന്നു. കടമ്പനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ് രാധാകൃഷ്ണൻ, പഞ്ചായത്തംഗം അനിൽകുമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അരുൺ കെ.എസ് മണ്ണടി, പത്മിനിയമ്മ, മോഹനചന്ദ്രക്കുറുപ്പ്, ബാബു പനയ്ക്കലയ്യത്ത്, സുരേഷ്കുമാർ, ഷെമിൻ, സിദ്ദിക്ക്, വിജയൻ, പഞ്ചായത്ത് സെകട്ടറി സുരേഷ് വി.എസ്, പി.ഡബ്ളി.യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ ഷീന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.