നവരാത്രി ഉത്സവം കൊടിയേറി

Tuesday 27 September 2022 12:26 AM IST
മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് കൊടിയേറി. ദേവീഭാഗവത നവാഹയജ്ഞത്തിന് തിരിതെളിച്ചശേഷം മേൽശാന്തി ടി.ജി.ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.ശ്രീകുമാർ കൊങ്ങരേട്ട് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എം.പി.സുരേഷ്, വാർഡ് അംഗങ്ങളായ ബിന്ദു ജയകുമാർ, ഗംഗാ രാധാകൃഷ്ണൻ, മിനി പ്രസാദ്, റീന വിശാൽ, വൈസ് പ്രസിഡന്റ് ആർ.പി.ശ്രീകുമാർ ശ്രീപദ്മം, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement