നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

Tuesday 27 September 2022 12:27 AM IST
navarathri

കോഴിക്കോട്: നവരാത്രി ആഘോഷങ്ങൾക്ക് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ തുടക്കമായി. ഇത്തവണ ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകളോടെയാണ് നവരാത്രി ആഘോഷം കൊണ്ടാടുന്നത്. വ്യത്യസ്ത ഭാവങ്ങളിൽ നവരാത്രി ദിനങ്ങളിൽ വ്യത്യസ്ത ഭാവങ്ങളിൽ ദേവിയെ ആരാധിക്കും.

ഗ്രന്ഥപൂജ, വാഹനപൂജ, ആയുധപൂജ, ആദ്യാക്ഷരം, വിദ്യാരംഭം തുടങ്ങിയവയാണ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന ചടങ്ങുകൾ. ഒക്‌ടോബർ മൂന്നിനാണ് ഗ്രന്ഥംവെയ്പ്പ്, നാലിന് മഹാനവമി, അഞ്ചിന് വിദ്യാരംഭം കുറിക്കുന്നതോടെ നവരാത്രി ആഘോഷങ്ങൾ അവസാനിക്കും.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ സരസ്വതിപൂജ, ലക്ഷ്മിപൂജ, ദുർഗ്ഗാപൂജ, അലങ്കാരപൂജ എന്നിവ നടക്കും. വിശേഷാൽപൂജകളും വഴിപാടുകളും ഉണ്ടാകും.

കൊല്ലം ശ്രീ പിഷാരിക്കാവ്, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, തളി ശ്രീ മഹാദേവക്ഷേത്രം, ശ്രീ ഒല്ലൂർ ശിവക്ഷേത്രം, ശ്രീ അഴകൊടി ദേവി മഹാക്ഷേത്രം, ശ്രീ വളയനാട് ദേവിക്ഷേത്രം, ശ്രീഹരഹര മഹാദേവ ക്ഷേത്രം, ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, ശ്രീ പുത്തുർ ദുർഗാക്ഷേത്രം, ശ്രീതിരുവാണി ഭഗവതി ക്ഷേത്രം, ശ്രീ തളി രേണുകാ മാരിയമ്മൻ കോവിൽ, ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, വേങ്ങേരി ശ്രീ സകലേശ്വരി ദേവിക്ഷേത്രം, ശ്രീസുബ്രഹ്മണ്യ ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.

Advertisement
Advertisement