തൈരും വെങ്കായവും ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ജനങ്ങളെ ഒരുമിപ്പിക്കാൻ നടക്കുന്നത്; രാഹുലിനെ ട്രോളി എം എം മണി

Tuesday 27 September 2022 7:58 PM IST

രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യ്‌ക്കിടെ പാർട്ടിയുടെ അദ്ധ്യക്ഷനെ തീരുമാനിക്കാനാകാതെ വിഷമിക്കുന്ന കോൺഗ്രസിന്റെ അവസ്ഥയെയും രാഹുലിനെയും ട്രോളി മുതിർന്ന സിപിഎം നേതാവ് എം.എം മണി. രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ അശോക് ഗെലോട്ട് പക്ഷം പാർട്ടിയെ പ്രതിരോധത്തിലാക്കിയതോടെയാണ് ഗെലോട്ടിനും പൈലറ്റിനും ഇടയിലിരിക്കുന്ന രാഹുലിന്റെ ചിത്രവും പങ്കുവച്ചാണ് എം.എം മണിയുടെ പരിഹാസ പോസ്‌റ്റ്.

രാജസ്ഥാനിലെ രണ്ട് കോൺഗ്രസ് നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധിയാണോ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാൻ കേരളത്തിലൂടെ നടക്കുന്നതെന്നും പോസ്‌റ്റിലുണ്ട്.