ജീവിതതാളം പഞ്ചായത്ത്തല ഉദ്ഘാടനം
Wednesday 28 September 2022 12:27 AM IST
കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സമഗ്ര സാമൂഹിക പ്രതിരോധ പരിപാടിയായ ജീവതാളം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. കുറ്റ്യാടി പൊലീസ് ഇൻസ്‌പെക്ടർ ഷിജു ഇ കെ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു .മെഡിക്കൽ ഓഫീസർ ഡോ.ബി. ഗ്രീഷ്മപ്രിയ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന, ഷീജ നന്ദൻ, ടി.പി പവിത്രൻ ,സിപി കുഞ്ഞബ്ദുള്ള, ഹമീദ്, ഒ.വിനോദൻ, സി.പി.കുഞ്ഞിരാമൻ, ഹിബ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു പ്ലാക്കൽ സ്വാഗതം പറഞ്ഞു.