ഏഴ് വയസുകാരിയ്‌ക്ക് മുഖത്ത് തെരുവുനായയുടെ കടിയേറ്റു, രക്ഷിക്കാനെത്തിയ അമ്മയ്‌ക്ക് നേരെയും ആക്രമണം
Tuesday 27 September 2022 10:48 PM IST
ആലപ്പുഴ: ചേർത്തലയിൽ ഏഴ് വയസുകാരിയ്‌ക്കും അമ്മയ്‌ക്കും തെരുവ്‌നായയുടെ കടിയേറ്റു. ചേർത്തല കളവംകോടത്താണ് ഏഴ് വയസുകാരിയെ നായ കടിച്ചത്. കുട്ടിയുടെ ചുണ്ടിലെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ രക്ഷിക്കാൻ എത്തിയ അമ്മയെയും നായ കടിച്ചു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും മുഖത്ത് പ്ളാസ്‌റ്റിക് സർജറി വേണ്ടിവരുമെന്നുമാണ് ഡോക്‌ർമാർ നൽകിയ വിവരം.
കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായൊരു സംഭവമുണ്ടായിരുന്നു. ചാത്തൻകോട് സ്വദേശി ഉമ്മറിന്റെ മകൾ ആദില(3)യെ മുഖത്ത് നായ കടിച്ചിരുന്നു. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് നായയുടെ ആക്രമണമുണ്ടായത്. കുട്ടിക്ക് തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ച് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിരുന്നു.