ശിവഗിരി തീർത്ഥാടന നവതി,ബ്രഹ്മവിദ്യാലയം കനക ജൂബിലി: തെക്കൻ മേഖലാ സമ്മേളനം 8ന് തിരുവനന്തപുരത്ത്

Wednesday 28 September 2022 1:22 AM IST

ശിവഗിരി: ശിവഗിരി തീർത്ഥാടന നവതി ,ബ്രഹ്മവിദ്യാലയം കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ തെക്കൻ മേഖലാ സമ്മേളനം ഒക്ടോബർ 8 ന് തിരുവനന്തപുരത്ത് നടത്തും .

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ചേർന്നുള്ള സമ്മേളനം അന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം പേട്ട എസ്.എൻ.ഡി. പി ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ധർമ്മസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും .ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന നവതി കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബ്രഹ്മവിദ്യാലയം കനക ജൂബിലി കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശങ്കരാനന്ദ,.വി ജോയി എം എൽ എ, ഗുരുധർമ്മ പ്രചാരണ സഭ രജിസ്‌ട്രാർ അഡ്വ: പി.എൻ.. മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, ജനറൽ കൺവീനർ സുരേഷ് ബാബു, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി, രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ 1928 ൽ അനുഗഹിച്ച് അനുവദിച്ച ശിവഗിരി തീർഥാടനം തൊണ്ണൂറാമത് വർഷത്തിൽ എത്തി നിൽക്കുകയാണ്. 5 തീർത്ഥാടകർ ഇലവുംതിട്ടയിൽ നിന്നും പദയാത്രികരായി അന്ന് ശിവഗിരിയിൽ എത്തിച്ചേർന്നെങ്കിൽ, തീർത്ഥാടനത്തിന്റെ നവതി വർഷമെത്തുമ്പോൾ അത് ലക്ഷോപലക്ഷങ്ങളായി മാറിയിരിക്കുകയാണെന്ന് ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 1924ൽ ആലുവാ അദ്വൈതാശ്രമത്തിൽ വച്ച് ഗുരുദേവൻ നേരിട്ടു നടത്തിയ ലോകത്തെ രണ്ടാമത്തേതും ,ഏഷ്യാ ഭൂഖണ്ഡത്തിൽ ആദ്യത്തേതുമായ സർവമത സമ്മേളനാനന്തരം ശിവഗിരിയിൽ മതമഹാ പാഠശാല രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും അതിലേക്ക് 5 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. തുടർന്ന് ശിവഗിരിയിൽ ആരംഭം കുറിച്ച ബ്രഹ്മവിദ്യാലയം കനക ജൂബിലി നിറവിലാണ് . ശിവഗിരി‌ തീർത്ഥാടന നവതിയും ബ്രഹ്മവിദ്യാലയം കനക ജൂബിലിയും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഗോള തലത്തിൽ ആഘോഷിക്കാനാണ് തീരുമാനം.ഇതിന്റെ ഉദ്ഘാടനം

ന്യൂഡൽഹിയിൽ ധർമ്മസംഘം ട്രസ്റ്റിലെ സന്യാസിവര്യന്മാരുടെ സാന്നിദ്ധ്യത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. .

Advertisement
Advertisement