പഴുതടച്ച സുരക്ഷയും കുരുക്കൊഴിവാക്കാൻ ഗതാഗത ക്രമീകരണവും

Wednesday 28 September 2022 6:22 AM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു. 1650 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കും. ഏഴ് സോണുകളായി തിരിച്ചുള്ള സുരക്ഷാ

പാതിയിൽ ഡി.സി.പി അജിത് കുമാറിന് പുറമെ ഓരോ സോണിന്റേയും മേൽനോട്ടച്ചുമതല എസ്.പിമാർക്ക് ആയിരിക്കും. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡി.വൈ.എസ്.പിമാരുടേയും 28 സി.ഐമാരുടേയും 182 എസ്.ഐ മാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650

പൊലീസുകാരെ വിന്യസിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 12 വരെ നഗരത്തിൽ ഗതാഗതക്രമീകരണങ്ങളുണ്ടാകും.

വാഹനങ്ങൾ ഇതു വഴി പോകണം

@പാങ്ങപ്പാറ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷൻ മുതൽ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

@ആറ്റിങ്ങൽ ഭാഗത്തു നിന്നും ശ്രീകാര്യം ഭാഗത്തേക്ക് വലിയ വാഹനങ്ങൾ വെട്ടുറോഡ് നിന്നും തിരിഞ്ഞ് ചന്തവിള കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് മുക്കോലയ്ക്കൽ വഴി പോകണം.

@ തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ഉള്ളൂർ ആക്കുളം കുഴിവിള വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകണം.

@ശ്രീകാര്യം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്ക് മൺവിള കുളത്തൂർ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകണം.

ഇവിടെ പാർക്ക് ചെയ്യാം

@കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്

@ എൽ.എൻ.സി.പി.ഇ

@കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്

@കാര്യവട്ടം ബി.എഡ് സെന്റർ

@കഴക്കൂട്ടം ഫ്‌ളൈഓവറിന് താഴ് ഭാഗം

@ പൊലീസ് നിർദ്ദേശിക്കുന്നയിടങ്ങളിലും പാർക്ക് ചെയ്യാം

Advertisement
Advertisement