പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്, ആർ എസ് എസിനെയും നിരോധിക്കണമെന്ന് രമേശ് ചെന്നിത്തല; പ്രതികരിക്കാതെ സി പി എം

Wednesday 28 September 2022 8:41 AM IST

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. ഇത്തരം സംഘടനകൾ യുവാക്കളെ വഴിതെറ്റിക്കുമെന്നും നിരോധനം കൊണ്ട് മാത്രം പ്രശ്നങ്ങൾ തീരില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


അതേസമയം, ആർ എസ് എസിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 'ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. ഇതുപോലെ ആർ എസ് എസിനെയും നിരോധിക്കേണ്ടത് തന്നെയാണ്.'- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ ബി ജെ പിയും സ്വാഗതം ചെയ്തിട്ടുണ്ട്. തീവ്രവാദത്തിന് കൂട്ടുനിന്ന സംഘടനയാണ് പി എഫ് ഐയെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. വിഷയത്തിൽ സി പി എം ഇതുവരെ പ്രതികരിച്ചിട്ടില്ല