കേരളത്തിൽ ശക്തമാകാൻ ഫിനോ ബാങ്ക്
Thursday 29 September 2022 1:39 PM IST
കൊച്ചി: പേയ്‌മെന്റ് ബാങ്കായ ഫിനോ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും. ഗ്രാമീണ മേഖലകളിൽ ബാങ്കിംഗ് പോയിന്റുകൾ സ്ഥാപിച്ച് ബാങ്ക് ശാഖകൾക്ക് തുല്യമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫിനോ ബാങ്ക് സീനിയർ ഡിവിഷണൽ മേധാവി ഹിമാൻഷു മിശ്ര പറഞ്ഞു.
എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ഫിനോയ്ക്ക് ശക്തമായ സാന്നിദ്ധ്യമുള്ളത്. ബാക്കി ജില്ലകളിലും സാന്നിദ്ധ്യം ഉറപ്പിക്കും. മൊബൈൽ ഷോപ്പുകൾ ഉൾപ്പെടെ ചെറുകിട വ്യാപാരകേന്ദ്രങ്ങളെ ബാങ്കിംഗ് പോയിന്റുകളാക്കി മാറ്റും. ഇവയിലൂടെ മൈക്രോ എ.ടി.എം ഉപയോഗിച്ച് നിക്ഷേപം, പിൻവലിക്കൽ, പണം കൈമാറ്റം, ഇൻഷ്വറൻസ്, ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും. കേരളത്തിൽ 5,000 പോയിന്റുകൾ നിലവിലുണ്ട്. മാർച്ചോടെ 3,000 പോയിന്റുകൾ കൂടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.