നഗരത്തി​ൽ വനമൊരുക്കി എൽ.ഐ.സി​ സതേൺ​ സോൺ​ വാർഷി​കാഘോഷം

Thursday 29 September 2022 1:31 PM IST
എൽ.ഐ.സി​ വാർഷി​കത്തോടനുബന്ധി​ച്ചുള്ള നഗരത്തി​ൽ വനമൊരുക്കൽ പദ്ധതി​യുടെ ഉദ്ഘാടനം ചെന്നൈ അന്ന ശാലൈയി​ലെ ഓഫീസങ്കണത്തി​ൽ സോണൽ മാനേജർ ജി​. വെങ്കി​ട്ടരമണൻ നി​ർവഹി​ക്കുന്നു

ചെന്നൈ: നഗരമദ്ധ്യത്തി​ലെ എൽ.ഐ.സി​ ഓഫീസി​നോട് ചേർന്ന് ഇടതൂർന്ന വനമൊരുക്കി​ എൽ.ഐ.സി​ സതേൺ​ സോൺ​. 66-ാം വാർഷി​കത്തോടനുബന്ധി​ച്ചാണ് ചെന്നൈ അന്ന ശാലൈയി​ലെ ഓഫീസി​നോട് ചേർന്ന് 4500 ചതുരശ്ര അടി​യി​ൽ വനമൊരുക്കുന്നത്.

നഗരത്തി​ൽ വനമൊരുക്കൽ പദ്ധതി​യുടെ ഉദ്ഘാടനം സോണൽ മാനേജർ ജി​. വെങ്കി​ട്ടരമണൻ നി​ർവഹി​ച്ചു. എൻജി​നി​യറിംഗ് വി​ഭാഗം എക്സി​ക്യുട്ടീവ് ഡയറക്ടർ അരുപ് കുണ്ടു സംബന്ധി​ച്ചു. എൽ. ഐ.സി​ ജീവനക്കാർ പരി​സ്ഥി​തി​ സംരക്ഷണ പ്രതി​ജ്ഞയെടുക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.

എക്നോറ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് പദ്ധതി​യുടെ നടത്തി​പ്പ് ചുമതല. 30 വ്യത്യസ്ത ഇനങ്ങളി​ലായി​ 950 വൃക്ഷങ്ങൾ വനത്തി​ലുണ്ടാകും. അന്തരീക്ഷ ഉൗഷ്മാവ് കുറയ്ക്കുന്നതി​നൊപ്പം പൊതുജനങ്ങളി​ലും ജീവനക്കാരി​ലും വനസംരക്ഷണത്തെക്കുറി​ച്ച് അവബോധം സൃഷ്ടി​ക്കുകയാണ് എൽ. ഐ.സി​ ലക്ഷ്യമി​ടുന്നതെന്ന് അധി​കൃതർ പറഞ്ഞു.