മലയാലപ്പുഴ ദേവീക്ഷേത്രം: വിദ്യാരംഭത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു
Thursday 29 September 2022 12:31 AM IST
മലയാലപ്പുഴ : മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഒക്ടോബർ 5ന് രാവിലെ 7.30 മുതൽ നടക്കുന്ന വിദ്യാരംഭത്തിനുള്ള കൂപ്പണുകളുടെ വിതരണം ആരംഭിച്ചു. ക്ഷേത്രത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ യജ്ഞ ആചാര്യൻ അച്യുത ശാസ്ത്രികൾ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഉപദേശകസമിതി പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട്, സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ, കമ്മിറ്റിയംഗങ്ങളായ ഓമനക്കുട്ടൻ മതിലടിയിൽ, എൻ.എസ്.വിജയകുമാർ എന്നിവർ പങ്കെടുത്തു. ദേവസ്വം ഓഫീസിൽ നിന്ന് വിദ്യാരംഭത്തിനുള്ള കൂപ്പണുകൾ ലഭിക്കുന്നതാണ്. ക്ഷേത്രത്തിൽ പൂജവയ്പ്പ് ഒക്ടോബർ 2ന് വൈകിട്ട് 5.30ന്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9562090916, 8086191605