ഒൻപതാം ക്ലാസ് പ്രവേശനം

Thursday 29 September 2022 12:47 AM IST

പത്തനംതിട്ട : ജില്ലയിലെ വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിലെ സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 2022-23 കാലയളവിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരും 2008 മേയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രിൽ 30നോ അതിനു മുമ്പോ ജനിച്ചവരായിരിക്കണം.അപേക്ഷകർ 2022 ഒക്ടോബർ 15നു മുമ്പായി www.navodaya.gov.in, www.nvsadmissionclanssin-e.in എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കണം. ഫോൺ : 04735265246.