ചെങ്ങറ വ്യൂ പോയിന്റ്

Thursday 29 September 2022 12:56 AM IST
ചെങ്ങറ വ്യൂ പോയിന്റിലെ പുലർകാലദൃശ്യം

കോ​ന്നി : അ​ട്ട​ച്ചാ​ക്ക​ൽ - കു​മ്പ​ളാംപൊ​യ്ക റോഡരികിലെ ചെങ്ങറ വ്യൂ പോയിന്റ് സഞ്ചാരികളുടെ ഇഷ്ടയിടമാണ്. രാവിലെ കോടമഞ്ഞു പെയ്യുന്ന പ്രദേശം. വൈകിട്ട് അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ പടരുന്ന സ്വർണശോഭ. ചെ​മ്മാ​നി എ​സ്റ്റേ​റ്റി​ലെ കൈ​ത​ച്ച​ക്കത്തോ​ട്ട​ത്തി​ലെ മ​ല​നി​ര​ക​ളു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് വ്യൂ ​പോ​യി​ന്റ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ച​ങ്ക് ബ്ര​ദേ​ഴ്സ് എ​ന്ന യുവാക്കളുടെ കൂട്ടായ്മ ഐ ​ല​വ് ചെ​ങ്ങ​റ എ​ന്ന വ​ലി​യ ബോർഡ് സ്ഥാപിച്ച് ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

ചു​ണ്ട​ൻ വ​ള്ള​ത്തി​ന്റെ ആ​കൃ​തി​യി​ലു​ള്ള കു​ടി​ലും ക​ണ​യു​ടെ ഇ​ല​ക​ൾ​കൊ​ണ്ട് നി​ർ​മി​ച്ച മ​റ്റൊ​രു കു​ടി​ലും മു​ള​കൊ​ണ്ട് നി​ർ​മി​ച്ച ഓ​പ്പൺ എ​യ​ർ ഇ​രി​പ്പിട​വും കൗ​തു​ക​മാണ്. ഊ​ട്ടി​യെ​യും മൂ​ന്നാ​റി​നെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ കോ​ട​മ​ഞ്ഞ് പെ​യ്യു​ന്ന മ​ല​നി​ര​ക​ളു​ടെ കാ​ഴ്ച​ക​ൾ. ഇവിടെ മ​യി​ലു​ക​ളെ​യും കാ​ണാം. മ​ല​മ​ട​ക്കു​ക​ളി​ലെ ചെ​റു​തോ​ടു​ക​ൾ അ​ച്ച​ൻ​കോ​വി​ലാ​റി​ന്റെ കൈ​വ​ഴി​ക​ളാ​ണ്. മ​ല​മു​ക​ളി​ലെ ഈ​ർ​പ്പം കി​നി​യു​ന്ന പാ​റ​ക​ളി​ൽ വി​വി​ധ​ത​രം ചെ​ടി​ക​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും വ​ള​രു​ന്നു.