എ.പി.പി ഓഫീസ് ഉദ്ഘാടനംചെയ്തു
Thursday 29 September 2022 12:23 AM IST
കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ ന്യായാലയ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂഷൻ ഓഫീസ് പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂട്ടർ വി.പി.ഈശ്വരി അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ശ്രീജ, കുറ്റ്യാടി പോലീസ് എസ്.ഐ പവൻകുമാർ, ഗ്രാമ ന്യായാലയ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ ഒ.ടി സിൽജ, അച്ചുതൻ എന്നിവർ പ്രസംഗിച്ചു.
സാക്ഷികൾക്കും സർക്കാർ അധികാരികൾക്കും കേസ് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാവുന്ന തരത്തിലുള്ള വേദിയാണ് ഇവിടെ ഒരുക്കിയത്. സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ രീതിയിൽ നീതി ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗ്രാമ ന്യായാലയങ്ങൾ പ്രവർത്തിക്കുന്നത്.