ദേശപോഷിണി ലൈബ്രറി വാർഷികാഘോഷം രണ്ടിന്
Thursday 29 September 2022 12:45 AM IST
കോഴിക്കോട്: ദേശപോഷിണി പബ്ളിക് ലൈബ്രറിയുടെ 86ാം വാർഷികാഘോഷം ഒക്ടോബർ രണ്ടിന് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.ചന്ദ്രൻ മുഖ്യാതിഥിയാകും. സ്വാഗത സംഘം ചെയർമാൻ പി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. 55000ത്തിലേറെ പുസ്തകങ്ങളും വിപുലമായ റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരവുമുള്ള ദേശപോഷിണി പബ്ളിക് ലൈബ്രറി 1937ലാണ് പ്രവർത്തനമാരംഭിച്ചത്.
കലാസമിതി, സാഹിത്യ സമിതി, ബാലവേദി, വനിതാ വേദി, ചലച്ചിത്ര വേദി, യുവത, സീനിയർ സിറ്റിസൺ ഫോറം, കരിയർ ഗൈഡൻസ് സെന്റർ, സ്പോട്സ് അക്കാഡമി തുടങ്ങിയ ഉപസമിതികളും പ്രവർത്തിക്കുന്നു.