'നാനാത്വത്തിൽ ഏകത്വം' ഉത്സവം

Thursday 29 September 2022 12:47 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നാനാത്വത്തിൽ ഏകത്വം ഉത്സവം ഗുജറാത്തി സ്ട്രീറ്റിലെ ജാലാറാം മന്ദിരത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏക ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സന്ദേശവുമായി നാനാത്വത്തിൽ ഏകത്വം ഉത്സവം ആഘോഷിച്ചു. ഗുജറാത്തി സ്ട്രീറ്റിലെ ജാലാറാം മന്ദിരത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റ് വിജയ്‌സിംഗ് പഥംസി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത്കുമാർ, അരുൺ ദാസ് നായ്ക്ക് , പി.കെ.അജിത്കുമാർ, അക്ഷയ് തക്കർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി സ്വാഗതവും മണ്ഡലം പ്രസിഡന്റ് സി.പി.വിജയ കൃഷ്ണൻ നന്ദിയും പറഞ്ഞു.