വിനോദസഞ്ചാര ദിനാചരണം

Thursday 29 September 2022 12:49 AM IST

റാന്നി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെയും ക്ലീൻ അപ്പ് ഡ്രൈവിന്റെയും ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു . വെച്ചൂച്ചിറ പഞ്ചായത്ത് അംഗം സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡി.റ്റി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ, വെച്ചൂച്ചിറ പഞ്ചായത്ത് അംഗം പ്രസന്ന കുമാരി, ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിൽ പ്രെറ്റി അന്ന ജോൺ, എ.നിരഞ്ജന, അദ്വൈത് അനീഷ്, എസ്. ഘനശ്യാം എന്നിവർ വിജയികളായി.