പെരിന്തൽമണ്ണയിൽ 23 ലക്ഷം  കുഴൽപ്പണം പിടികൂടി

Thursday 29 September 2022 12:01 AM IST

പെരിന്തൽമണ്ണ: രേഖകളില്ലാതെ കാറിൽ കടത്തിയ 23 ലക്ഷം രൂപയുമായി യുവാവ് പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിൽ. വെളിമുക്ക് സ്വദേശി അബ്ദുൾ റഷീദിൽ (40) നിന്നാണ് കുഴൽപ്പണം കണ്ടെത്തിയത്. മലപ്പുറം ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി.അലവി, എസ്‌.ഐ. സി.ജി. സന്തോഷ് കുമാർ എന്നിവരുടെ സംഘം അങ്ങാടിപ്പുറത്ത് നടത്തിയ വാഹന പരിശോധനയിലാണ് 23 ലക്ഷം രൂപ കണ്ടെത്തിയത് . വാഹനത്തിന്റെ ഡാഷ് ബോർഡിൽ 500ന്റെയും 2000ത്തിന്റെയും കെട്ടുകളാണ് ഉണ്ടായിരുന്നത്. കുഴൽപ്പണം കടത്താൻ ഉപയോഗിച്ച കാറും പണവും പൊലീസ് ബന്തവസ്സിലെടുത്ത് പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കി.