എല്ലാത്തരം വർഗീയതയും നാടിന് ആപത്ത് : കെ. സുധാകരൻ
Thursday 29 September 2022 1:01 AM IST
തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുന്ന എല്ലാത്തരം വർഗീയതയും നാടിന് ആപത്താണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പ്രോത്സാഹിപ്പിക്കാനാവില്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയർത്തുന്ന ഒരു ശക്തിയോടും കോൺഗ്രസിന് യോജിക്കാനാവില്ല. ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നത് ഒട്ടും ഭൂഷണമല്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്ക് കേരളത്തിൽ വളരാൻ സാഹചര്യം ഒരുക്കിയത് ഇടതുഭരണമാണ്.
വർഗീയ നിലപാടുകൾ സ്വീകരിക്കുന്ന ആർ.എസ്.എസിന് പ്രവർത്തന സ്വാതന്ത്ര്യമനുവദിക്കുന്ന ഏകപക്ഷീയ തീരുമാനങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.