സർക്കാർ സേവനങ്ങൾ വൈകരുത്: മുഖ്യമന്ത്രി

Thursday 29 September 2022 1:00 AM IST

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം ഇല്ലാതാക്കണമെന്നും,അത് ജനങ്ങൾക്കുള്ള ഔദാര്യമല്ല, അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മസ്‌കറ്റ് ഹോട്ടലിൽ ജില്ലാ കളക്ടർമാരുടേയും വകുപ്പു മേധാവികളുടേയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

പരാതി പരിഹാരത്തിന് ജില്ലാതലങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാകണം.

പൊതുജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങി വലയരുതെന്ന നിർബന്ധം സർക്കാരിനുണ്ട്. ഇക്കാര്യം വ്യക്തിപരമായ ചുമതലയായിക്കണ്ട് കളക്ടർമാർ പ്രത്യേക ഇടപെടൽ നടത്തണം. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംഘടിപ്പിച്ച രണ്ടു നൂറുദിന പരിപാടികളിൽ

ചില കാര്യങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്. ഇത് മുൻഗണനാക്രമത്തിൽ പൂർത്തിയാക്കണം.

ഭൂമി ഏറ്റെടുക്കൽ:കൃത്യമായ

നഷ്ടപരിഹാരം നൽകണം

■വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കണം. ഭൂമി ഏറ്റെടുക്കുന്നവർക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം. ഭൂമി വിട്ടുനൽകിയ ആർക്കും ദുരനുഭവമുണ്ടാകരുത്.

■കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച വയനാട് കോഫി പാർക്ക് പദ്ധതി

ഫലപ്രാപ്തിയിലെത്തിക്കണം.

■വെള്ളക്കെട്ട് നിവാരണം കാര്യക്ഷമമാക്കണം.

■സാധാരണക്കാരുടെ പ്രശ്നങ്ങൾ കേട്ടാൽ ജില്ലാ കളക്ടർമാർ അത് മറ്റ് ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടുണ്ടെന്ന മറുപടി നൽകി ഒഴിയുന്നത് ശരിയല്ല.

■ഓരോ ദിവസവും ഓഫിസിൽ നിന്നെത്തുമ്പോൾ ഇന്ന് എന്തെങ്കിലും അബദ്ധം പറ്റിയോയെന്ന ആത്മപരിശോധന നടത്തി അടുത്ത ദിവസം അതൊഴിവാക്കാൻ ശ്രദ്ധിക്കണം.

പ​ല​ ​ക​ള​ക്ട​ർ​മാ​രും​ ​ഏ​ല്പി​ക്കു​ന്ന ചു​മ​ത​ല​ക​ൾ​ ​നി​റ​വേ​റ്റു​ന്നി​ല്ല​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​ല്പി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​ചെ​യ്യാ​ത്ത​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രും​ ​ഉ​ദ്യോ​ഗ​സ്ഥ​ ​മേ​ധാ​വി​ക​ളു​മു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വി​മ​ർ​ശ​നം.​ ​പ​ല​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​കൃ​ത്യ​മാ​യ​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി. മാ​സ്കോ​ട്ട് ​ഹോ​ട്ട​ലി​ൽ​ ​ഇ​ന്ന​ലെ​ ​തു​ട​ങ്ങി​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രു​ടെ​യും​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ളു​ടെ​യും​ ​ദ്വി​ദി​ന​ ​യോ​ഗ​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​ത്.​ ​ഒ​ക്ടോ​ബ​ർ​ ​ര​ണ്ടി​ന് ​സ​ർ​ക്കാ​ർ​ ​തു​ട​ങ്ങു​ന്ന​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ബോ​ധ​വ​ത്ക​ര​ണം,​ ​പേ​വി​ഷ​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങി​ ​അ​ടി​യ​ന്ത​ര​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യാ​നാ​ണ് ​യോ​ഗം​ ​വി​ളി​ച്ച​ത്. പ​ല​പ്പോ​ഴും​ ​വ​കു​പ്പു​ക​ൾ​ ​ത​മ്മി​ൽ​ ​വേ​ണ്ട​ത്ര​ ​ഏ​കോ​പ​ന​മി​ല്ലാ​തെ​ ​പോ​കു​ന്ന​താ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​എ.​ഡി.​എം​ ​അ​ട​ക്ക​മു​ള്ള​ ​കീ​ഴു​ദ്യോ​ഗ​സ്ഥ​രോ​ട് ​നി​ർ​ദ്ദേ​ശി​ക്കാ​ൻ​ ​പ​റ​യു​ന്ന​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​പ​ല​പ്പോ​ഴും​ ​ക​ള​ക്ട​ർ​മാ​ർ​ ​അ​റി​യി​ക്കാ​റി​ല്ല.​ ​പ​ല​ ​ക​ള​ക്ട​ർ​മാ​രെ​യും​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ക​ഴി​യാ​റി​ല്ലെ​ന്ന​ ​പ​രാ​തി​യു​മു​ണ്ട്.​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്യാ​നാ​വി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി. വ​കു​പ്പു​ക​ളു​ടെ​ ​ഏ​കോ​പ​ന​മി​ല്ലാ​യ്മ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കു​ന്ന​ ​ജ​ന​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ന്ന​താ​യി​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി.​പി.​ ​ജോ​യി​യും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ​ത് ​ഉ​ട​ൻ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​നി​ർ​ദ്ദേ​ശി​ച്ചു.