ഹർത്താലിന് അക്രമം നടത്തിയ പ്രതി പിടിയിൽ
Thursday 29 September 2022 12:01 AM IST
തിരൂർ : എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയ പ്രതികളെ പിടിക്കാൻ പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ യുവാവ് അറസ്റ്റിൽ. കൂട്ടായി കുറിയന്റെ പുരയ്ക്കൽ മുഹമ്മദ് കാസിം എന്ന വെട്ട് കാസിമിനെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജിജോയും എസ്.ഐ ജീഷിൽ എന്നിവരുമടങ്ങുന്ന സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.