ശ്രീനാരായണ ദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്
Wednesday 28 September 2022 11:34 PM IST
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ശ്രീനാരായണ ദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് സൗജന്യമാണ്. 15 ദിവസത്തെ കോഴ്സ് കാലയളവിൽ താമസവും ഭക്ഷണവും സൗജന്യം. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 18 വയസിന് മുകളിലുളള 50 പേർക്കാണ് പ്രവേശനം. ഒക്ടോബർ രണ്ടാം പകുതിയിൽ ക്ലാസ് ആരംഭിക്കും.
പ്രവേശനം ആഗ്രഹിക്കുന്നവർ പഠനകേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോം nsiscchempazhanthi@gmail.com വഴിയും ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. അപേക്ഷകൾ nsiscchempazhanthi@gmail.com / പോസ്റ്റ് വഴിയോ നേരിട്ടോ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471- 2599009, 9847162685.