ധർമ്മസംഘം ട്രസ്റ്റ് വാർഷിക യോഗം വിജയദശമിക്ക്

Thursday 29 September 2022 12:00 AM IST

ശിവഗിരി : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 95ാം വാർഷിക സമ്മേളനം വിജയദശമി ദിനമായ ഒക്ടോബർ 5ന് രാവിലെ 9ന് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ നടക്കും . ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ റിപ്പോർട്ട് അവതരിപ്പിക്കും.
ശിവഗിരി തീർത്ഥാടന നവതി , ബ്രഹ്മവിദ്യാലയം കനകജൂബിലി, ശിവഗിരിയിൽ ഗുരുദേവനെ മഹാകവി രവീന്ദ്രനാഥ ടാഗോർ സന്ദർശിച്ചതിന്റെ ശതാബ്ദി, തുടർപരിപാടികൾ, ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി മുന്നൊരുക്കങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും .ധർമ്മ സംഘത്തിലെ 62 അംഗങ്ങളും സമ്മേളനത്തിൽ സംബന്ധിക്കും. ശിവിഗിരി ബ്രഹ്മവിദ്യാലയം വഴിയാണ് ധർമ്മസംഘം ട്രസ്റ്റിൽ അംഗത്വം ലഭിക്കുക. ബ്രഹ്മവിദ്യാലയം കനകജൂബിലിയുടെ ഭാഗമായി ,ആദ്ധ്യാത്മിക ജീവിതം നയിക്കുന്നതിന് ആഗ്രഹിക്കുന്നവർക്കായി ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നതിനുള്ള തീരുമാനവും ഉണ്ടാകും.