ഗുരു വിചാരധാര അവാർഡുകൾ പ്രഖ്യാപിച്ചു

Thursday 29 September 2022 3:47 AM IST
ഡോ.സു​ധാക​രൻ

ദുബായ്: പ്രവാസ ലോകത്തെ സമഗ്ര സംഭാവനയ്ക്ക് ഗുരു വിചാരധാര ഏർപ്പെടുത്തിയ ഗുരുദേവാ അവാർഡ് ഡോ.സുധാകരനും (അൽഐൻ) മികച്ച സംരംഭകനുള്ള അവാർഡ് എ.കെ. സെയ്ഫുദീനും മികച്ച വനിതാ സംരഭകയ്ക്കുള്ള അവാർഡ് ഷൈലാ ദേവിനും ലഭിച്ചു. പ്രമുഖ വ്യവസായിയും ഗുരുവിചാരധാര രക്ഷാധികാരിയുമായ മുരളീധരപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഒക്ടോബർ 2ന് ദുബായിൽ നടക്കുന്ന ഓണം​ ആഘോഷ പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. പി.ജി.രാജേന്ദ്രൻ,ഒ.പി.വിശ്വംഭരൻ,ഷാജി,വിജയകുമാർ,പ്രഭാകരൻ പയ്യന്നൂർ,സജി ശ്രീധർ,മോഹനൻ.സി.പി,അഭിലാഷ്,വിനു വിശ്വനാഥ്,ആകാശ്,പ്രദീപ് കുമാർ,സുരേഷ്,സോമഗിരി,മഹേഷ്,അർജുൻ,അനുരാജ്,വന്ദനാ മോഹൻ,ലളിതാ വിശ്വംഭരൻ,മഞ്ജു ഷാജി,ഗായത്രി രംഗൻ,അതുല്യ,രാഗിണി മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകും.