ടി.എസ്. കല്യാണരാമന് അൻമോൾ രത്ന അവാർഡ്

Friday 30 September 2022 3:12 AM IST

തൃശൂർ: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി കൗൺസിൽ മുംബയിൽ സംഘടിപ്പിച്ച നാഷണൽ ജുവലറി അവാർഡ്‌സിൽ 'അൻമോൾ രത്ന" പുരസ്‌കാരം സ്വന്തമാക്കി കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്.കല്യാണരാമൻ. അദ്ദേഹത്തിന് വേണ്ടി മകനും കല്യാൺ ജുവലേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായ രാജേഷ് കല്യാണരാമൻ പുരസ്‌കാരം ഏറ്റുവാങ്ങി.

കല്യാൺ ജുവലേഴ്‌സ് എന്ന ബ്രാൻഡിനെ മികവിന്റെ ഉയരങ്ങളിലേക്ക് നയിച്ച സംരംഭകത്വ മനോഭവവും മാ‌ർഗദർശക സമീപനവുമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. ജെം ആൻഡ് ജുവലറി കൗൺസിൽ ചെയർമാൻ ആശിഷ് പെതെ,​ വൈസ് ചെയർമാൻ സായം മെഹ്‌റ,​ കൺവീനർ നിതിൻ ഖണ്ഠേൽവാൾ തുടങ്ങിയവർ സംബന്ധിച്ചു.