കെ.എസ്.എഫ്.ഇയിൽ നിയമനം ലഭിച്ചവർക്ക് ഉത്തരവ് കൈമാറി
Friday 30 September 2022 3:20 AM IST
തൃശൂർ: കെ.എസ്.എഫ്.ഇയിൽ പുതുതായി നിയമനം ലഭിച്ച 388 ജൂനിയർ അസിസ്റ്റന്റുമാരിൽ അഞ്ച് പേർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ചടങ്ങ്.
ജെ.ദേവിജ, മിനു എസ്.ജയൻ, ആർ.ജി.രാഗി, ജി.പ്രവീൺ, എസ്.ധന്യ എന്നിവരാണ് നിയമന ഉത്തരവ് കൈപ്പറ്റിയത്. ധനമന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ, ലെയ്‌സൺ ഓഫീസർ ഗോശാലകൃഷ്ണൻ നായർ, കവിതാരാജ് എന്നിവർ സന്നിഹിതരായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ഇതുവരെ 1,171 പേർക്ക് കെ.എസ്.എഫ്.ഇ സ്ഥിരനിയമനം നൽകി.