റിസർവ് ബാങ്ക് ധനനയം ഇന്ന്
Friday 30 September 2022 3:32 AM IST
പലിശനിരക്ക് ഉയർത്തിയേക്കും
ജി.ഡി.പി വളർച്ചാപ്രതീക്ഷ കുറച്ചേക്കും
കൊച്ചി: റിസർവ് ബാങ്കിന്റെ നടപ്പുവർഷത്തെ നാലാം ദ്വൈമാസ ധനനയം ഇന്ന് പ്രഖ്യാപിക്കും. റിപ്പോനിരക്ക് 0.20 ശതമാനം മുതൽ 0.50 ശതമാനം വരെ കൂട്ടാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് യോഗങ്ങളിലായി റിപ്പോനിരക്ക് 1.40 ശതമാനം കൂട്ടി 5.40 ശതമാനമാക്കിക്കഴിഞ്ഞു.
നടപ്പുവർഷം ഇന്ത്യ 7.2 ശതമാനം സമ്പദ്‌വളർച്ച നേടുമെന്നാണ് റിസർവ് ബാങ്ക് കഴിഞ്ഞയോഗത്തിലും പറഞ്ഞത്. ഇന്നത്തെ ധനനയത്തിൽ വളർച്ചാപ്രതീക്ഷ വെട്ടിക്കുറയ്ക്കാനും സാദ്ധ്യതയുണ്ട്.