വേറിട്ട അനുഭവം സമ്മാനിച്ച് കളമെഴുത്ത് ശിൽപ്പശാല

Friday 30 September 2022 12:18 AM IST
ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ നടന്ന കളമെഴുത്ത് ശിൽപ്പശാല.

ചേളന്നൂർ: ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ നടന്ന കളമെഴുത്ത് ശിൽപ്പശാല പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. കോളേജിലെ മലയാളവിഭാഗത്തിന്റെയും ഫോക്‌ലോർ ക്ലബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ശിൽപ്പശാലയ്ക്ക് കളമെഴുത്ത് ആചാര്യൻ കടന്നമണ്ണ ശ്രീനിവാസൻ നേതൃത്വം നൽകി. പഞ്ചവർണ്ണപ്പൊടിയിൽ ഭദ്രകാളിക്കളം വരച്ച് കളമെഴുത്തിന്റെ അനുഷ്ഠാനാംശവും ചിത്രകലകലാംശവും വ്യക്തമാക്കി.
വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. കളമെഴുത്തിനൊപ്പം നാദതന്ത്രിണി വാദ്യത്തോടൊപ്പമുള്ള കളംപാട്ടും കളമെഴുത്ത് പ്രഭാഷണവും നടന്നു. തുടർന്ന് ചോദ്യോത്തരവേളയും സംവാദവുമുണ്ടായി. ശിൽപ്പശാലയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.കുമാർ.എസ്.പി അദ്ധ്യക്ഷനായി. ഡോ.അനുസ്മിത, ലഫ്റ്റനന്റ് ടി.മോഹനൻ പ്രസംഗിച്ചു. ഡോ.ദീപേഷ് കരിമ്പുങ്കര സ്വാഗതവും ഡോ.ബിന്ദു. എം.കെ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ
അനിത.എ.ആർ, മുഫ്സിന നിയാസ്, ഇതിഹാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
Advertisement