എം.ബി.ബി.എസ് നെക്‌സ്റ്റ് 2024ൽ

Friday 30 September 2022 12:00 AM IST

ന്യൂഡൽഹി: അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള ദേശീയ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) 2024ൽ നടപ്പിലാക്കാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം നാഷണൽ മെഡിക്കൽ കമ്മിഷൻ(എൻ.എം.സി) നിയമത്തിൽ ഭേദഗതി വരുത്തി.

മെഡിസിൻ പ്രാക്ടീസിനുള്ള ലൈസൻസിനും ബിരുദാനന്തര കോഴ്‌സ് പ്രവേശനത്തിനും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ മെഡിക്കൽ ബിരുദധാരികൾക്കുള്ള സ്ക്രീനിംഗിനുമുള്ള പൊതു പരീക്ഷയായി നെക്‌സ്റ്റ് നടത്താനാണ് ലക്ഷ്യമിടുന്നത്. എക്‌സിറ്റ് വന്നാൽ നിലവിലെ നീറ്റ് പി.ജി ഇല്ലാതാകും. പഴയ ചട്ടം പ്രകാരം എൻ.എം.സി രൂപീകരിച്ച് മൂന്നുവർഷത്തിനുള്ളിൽ നെക്‌സ്റ്റ് നടപ്പിലാക്കണമായിരുന്നു. എൻ.എം.സി 2020ലാണ് രൂപീകരിച്ചത്.

ഒരു വർഷത്തിനുള്ളിൽ നെക്‌സ്റ്റ് നടപ്പിലാകില്ലെന്ന് ബോധ്യമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ മൂന്നു വർഷമെന്നത് നാലായി ഭേദഗതി ചെയ്‌തു. ഇതുവഴി പുതിയ പരീക്ഷയ്‌ക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് സാവകാശവും ലഭിക്കും.